ജിദ്ദ: സൗദി അറേബ്യ ദേശീയ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ സെൻട്രൽ കെ.എം.സി.സി നടത്തിയ രക്ത ദാന ക്യാമ്പ് നടത്തി. ജിദ്ദ കിങ് ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കിലാണ് രക്തം ദാനം ചെയ്തത്. ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ ബക്ശ്, ലബോറട്ടറി ഡയറക്ടർ ഡോ. ഖാസി അൽഗാമിദി, ബ്ലഡ് ഡോണേഷൻ ഡയറക്ടർ റാഫിയാ അലി അലശംറാനി, ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ഹുസൈമി എന്നിവർ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി.
ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, ഭാരവാഹികളായ വി.പി മുസ്തഫ, അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മായിൽ മുണ്ടക്കുളം, സി.സി കരീം, ഇസ്‌ഹാഖ് പൂണ്ടോളി, ശൗക്കത്ത് ഞാറേക്കോടൻ, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, അസീസ് കോട്ടോപ്പാടം, എ. കെ ബാവ, സി കെ ശാക്കിർ, നാസർ വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.