നാ​സ​ർ ഹാ​ജി കാ​ടാ​മ്പു​ഴ (ഉ​പ. സ​മി​തി ചെ​യ​ർ​മാ​ൻ), മൊ​യ്‌​ദീ​ൻ കു​ട്ടി കാ​വ​നൂ​ർ (പ്ര​സി​ഡ​ന്റ്‌), അ​ബ്ദു​ൽ ഹ​മീ​ദ് പ​റ​പ്പൂ​ർ (ജ​ന. സെ​ക്ര.), സ്വാ​ലി​ഹ് മ​ണ്ണാ​ർ​ക്കാ​ട് (ട്ര​ഷ​റ​ർ)

കെ.എം.സി.സി അൽഫദീല ഏരിയ കമ്മിറ്റി നിലവിൽ വന്നു

ജിദ്ദ: ജിദ്ദയിൽ അൽഫദീല ഏരിയ കെ.എം.സി.സി പ്രഥമ സമ്മേളനം സംഘടിപ്പിച്ചു. ഫദീല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പറപ്പൂർ അധ്യക്ഷത വഹിച്ചു. ഉമർ അരിപ്രാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, നാഷനൽ സെക്രട്ടേറിയറ്റ് അംഗം മജീദ് പുകയൂർ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസറായിരുന്ന ഇസ്മായിൽ മുണ്ടക്കുളം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നാഷനൽ സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗം ഉമർ അരിപ്രാമ്പ്ര, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്‌ എൻ.പി. അബ്ദുൽ വഹാബ് എന്നിവർ നിരീക്ഷകരായിരുന്നു. അൽഖുംറ ഏരിയ കമ്മിറ്റി നേതാക്കളായ സൈനുദ്ദീൻ ഫൈസി, ബാപ്പുട്ടി, മുസ്തഫ ജൂബിലി, ഷംസു കരുവാരക്കുണ്ട് എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

മൊയ്‌തീൻ കുട്ടി കാവനൂർ സ്വാഗതവും അബ്ദുറഹിമാൻ കോഴിക്കോട് നന്ദിയും പറഞ്ഞു. പി.ടി. ഇസ്മായിൽ ഖിറാഅത് നടത്തി. ഭാരവാഹികൾ: മൊയ്‌തീൻ കുട്ടി കാവനൂർ (പ്രസി.), റാഫി എ.ആർ നഗർ, മൻസൂർ മാറാക്കര, സഗീറലി തൃപ്പനച്ചി, ഫസ്‌ലുറഹ്‌മാൻ ആനക്കയം (വൈസ് പ്രസി.), അബ്ദുൽ ഹമീദ് പറപ്പൂർ (ജന. സെക്ര.), പി.കെ സൈദലവി പറപ്പൂർ, അബ്ദുറഹ്മാൻ കോഴിക്കോട്, സജീറലി കോടമ്പുഴ, സി.എച്ച് അഷ്‌റഫ്‌ മാറാക്കര ( ജോയി. സെക്ര.), സ്വാലിഹ് മണ്ണാർക്കാട് (ട്രഷറർ), നാസർ ഹാജി കാടാമ്പുഴ (ഉപ. സമിതി ചെയർമാൻ), അബ്ദുൽ ഗഫൂർ ചേലേമ്പ്ര, ഇസ്മായിൽ ചെറിയമുണ്ടം, മുസ്തഫ മണ്ണാർക്കാട്, നസീർ മഞ്ചേരി (ഉപ. സമിതി വൈസ് ചെയർ.).

Tags:    
News Summary - KMCC Al Fadila Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.