സൽമാൻ രാജാവിനെ ട്രംപ്​ ടെലിഫോണിൽ വിളിച്ചു

ജിദ്ദ​: ഖശോഗി വിഷയത്തിൽ വിവാദ പ്രസ്​താവനകൾക്ക്​ പിന്നാലെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ടെലഫോണിൽ വിളിച്ചു. മേഖലയിലെ രാഷ്​ട്രീയ വിഷയങ്ങളും സൗദി അമേരിക്ക ഉഭയകക്ഷിബന്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്​തതായി ഒൗദ്യോഗിക വാർത്ത ഏജൻസി എസ്​.പി.എ റിപ്പോർട്ട്​ ചെയ്​തു.സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തെ കുറിച്ച അന്വേഷണത്തിൽ സൗദിയും തുർക്കിയും സഹകരിച്ചു പ്രവർത്തിക്കുന്നതിനെ ട്രംപ്​ പ്രശംസിച്ചു. വസ്​തുതകൾ വ്യക്​തമാക്കിയ സൗദി ഭരണകൂടത്തെയും അദ്ദേഹം പരാമർശിച്ചു.

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.