ജിദ്ദ: കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ വക യമനിലെ ഏദൻ അന്താരാഷ്്ട്ര വിമാനത്താവളത്തിന് രണ്ട് ഗോൾഫ് വണ്ടികൾ. രോഗികളും പ്രായം കൂടിയവരും അവശരുമായവർക്ക് വിമാനത്താവളത്തിനുള്ളിലെ യാത്ര എളുപ്പമാക്കുന്നതിനാണിത്. ഏദൻ വിമാനത്താവള മേധാവി അബ്ദുറഖീബ് അൽഉംറി ഗോൾഫ് വണ്ടികൾ ഏറ്റുവാങ്ങി. യമൻ ജനതക്കായി വിവിധ മേഖലകളിൽ കിങ് സൽമാൻ റിലീഫ് സെൻറർ ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. രോഗികളും വികലാംഗരുമായ ആളുകൾക്ക് ടെർമിനലിൽ നിന്ന് വിമാനത്തിലേക്കും തിരിച്ചുമുള്ള യാത്ര ഗോൾഫ് വണ്ടികൾ എളുപ്പമാക്കുമെന്നും ഏദൻ വിമാനത്താവള മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.