മദീന: സുരക്ഷയും സമാധാനവും കളിയാടുന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. മദീന ഗവർണറേറ്റ് കൊട്ടാരത്തിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അേദ്ദഹം. സുരക്ഷയും സമാധാനവും ദൈവാനുഗ്രഹമാണ്. അതിന് നന്ദി കാണിക്കേണ്ടതുണ്ട്.
ഹജ്ജ്-ഉംറ തീർഥാടകർക്ക് നിർഭയമായി രാജ്യത്തുടനീളം സഞ്ചരിക്കാൻ കഴിയുന്നുെവന്നും രാജാവ് പറഞ്ഞു. മദീനയിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. പിതാവ് അബ്ദുൽ അസീസ് രാജാവിെൻറ കാലം തൊട്ട് ഇരുഹറമുകൾക്ക് സേവനം ചെയ്യുന്നവരാണ് ഞങ്ങൾ. ഭരണകർത്താക്കളും നാട്ടിലെ ജനങ്ങളും എല്ലാവരും ഇരുഹറമുകളുടെ സേവകരാണെന്നും സൽമാൻ രാജാവ് പറഞ്ഞു.
മദീന വികസന അതോറിറ്റിക്ക് കീഴിലെ വിവിധ പദ്ധതികളുടെയും വൈദ്യുതി, കൃഷി, ജലം, വിദ്യാഭ്യാസം, ഗതാഗതം വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കിയ 21 പദ്ധതികളുടെയും വീഡിയോ പ്രദർശനം സൽമാൻ രാജാവ് കണ്ടു. 700 കോടിയിലധികം റിയാലിെൻറ പദ്ധതികളാണ് രാജാവ് ഉദ്ഘാടനം ചെയ്തത്. ഗവർണറേറ്റ് കൊട്ടാരത്തിലെത്തിയ സൽമാൻ രാജാവിനെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ തുടങ്ങിയവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.