റിയാദ്: രാജിവെച്ച ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു. മേഖലയിലെ രാഷ്ട്രീയ , സുരക്ഷ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.
വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍, ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ്, ജി.സി.സി കാര്യ സ്റ്റേറ്റ് മന്ത്രി ഥാമിര്‍ സബ്ഹാന്‍, മന്ത്രിസഭാംഗവും സൈബര്‍ സെക്യൂരിറ്റി അതോറിറ്റി മേധാവിയുമായി മുസാഇദ് അല്‍ഐബന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഹിസ്ബുല്ലയുടെ കടുത്ത നിലപാട് കാരണം രാജിവെച്ച പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയുടെ സ്ഥാനചലനത്തിന് ശേഷം ലബനാനോടുള്ള സൗദിയുടെ നിലപാടില്‍ മാറ്റമുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.