റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും അമേപിര്ര.ുചെ സെൻട്രൽ ഇൻറലിജൻസ് ഏജൻസി (സി.െഎ.എ) തലവൻ മൈക്ക് പോംപിയും റിയാദിലെ അൽയമാമ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. േമഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചം പരസ്പര സഹകരണത്തെ പറ്റിയും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. യു. എസിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ, റോയൽ കോർട്ട് തലവൻ ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽ ഇസ്സ, വിദേശ കാര്യമന്ത്രി ആദിൽ ജുബൈർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.