റിയാദ്: ലോകത്തെ 400 ലേറെ മുൻനിര ചെസ് താരങ്ങൾ പെങ്കടുക്കുന്ന കിങ് സൽമാൻ ചെസ് ചാമ്പ്യൻഷിപ്പിന് റിയാദിൽ ഒരുക്കങ്ങളാകുന്നു. ഡിസംബർ 26 മുതൽ 30 വരെയാണ് ചാമ്പ്യൻഷിപ്പ്. ലോക ചെസ് ഫെഡറേഷെൻറ (ഫിഡെ) ആഭിമുഖ്യത്തിലുള്ള ചാമ്പ്യൻഷിപ്പിന് സൗദി ജനറൽ അതോറിറ്റി േഫാർ സ്പോർട്സ് ആണ് വേദിയൊരുക്കുന്നത്. ഇതാദ്യമായാണ് ഇത്രയും ഉന്നതമായൊരു ചെസ് മേള സൗദിയിൽ എത്തുന്നത്.
സൗദി ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻറ് തുർക്കി ബിൻ അബ്ദുൽ മുഹ്സിനും ഫിഡെ പ്രസിഡൻറ് കിർസൻ ഇല്യുമിനോവും അടുത്തിടെ ലണ്ടനിൽ വെച്ച് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ലോക 11ാം നമ്പർ താരമായ ഇന്ത്യക്കാരി ദ്രോണവല്ലി ഹാരിക ഉൾപ്പെടെ മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷ.20 ലക്ഷം ഡോളറാണ് ചാമ്പ്യൻഷിപ്പിെൻറ ആകെ സമ്മാനതുക. ഒാപൺ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 2.50 ലക്ഷം ഡോളറാണ് സമ്മാനം. വനിതാ വിഭാഗത്തിൽ 80,000 ഡോളറും. തൊട്ടുമുന്നിലെ മേളയെ അപേക്ഷിച്ച് വൻ വർധനവാണ് സമ്മാനതുകകളിൽ വരുത്തിയിരിക്കുന്നത്. വിവിധ ഇനങ്ങളിലായി മൊത്തം 30 സമ്മാനങ്ങളാണ് നൽകപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.