ജിദ്ദ: സൽമാൻ രാജാവിെൻറ പ്രതിനിധിയായി സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ ബോസ്നിയ ഹെർസഗോവിനയിലെത്തി. ബോസ്നിയ ഹെർസഗോവിന പ്രസിഡൻസി ചെയർമാൻ ബാകിർ ഇസത്ത്ബെഗോവിച്ചുമായി അദ്ദേഹം സരയവോയിൽ കൂടിക്കാഴ്ചയും നടത്തി.
സർക്കാരിനും ജനതക്കുമുള്ള സൽമാൻ രാജാവിെൻറ ആശംസ അമീർ സുൽത്താൻ കൈമാറി. സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് അമീർ സുൽത്താൻ ബാൾക്കൻ രാജ്യത്തേക്ക് തിരിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.