ദമ്മാം: ഒരു വർഷത്തിലധികം നീണ്ട വിലക്കുകൾക്കൊടുവിൽ പൗരന്മാർക്കുള്ള അന്താരാഷ്ട്രാ യാത്ര വിലക്ക് പിൻവലിച്ചതിന് പുറമെ സൗദിക്കും ബഹ്െറെനും ഇടയിലുള്ള കോസ്വേ തുറന്നു കൊടുത്തതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദിച്ചു. ടെലിഫോൺ വഴിയാണ് ആശംസ അറിയിച്ചതെന്ന് ബഹ്റൈൻ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ കോവിഡ് സാഹചര്യങ്ങളും ഇരുവരും ചർച്ചചെയ്തു. കോവിഡ് വാക്സിൻ കുത്തിവെപ്പ് പൂർത്തീകരിച്ചവർക്കോ, രോഗം ഭേദമായവർക്കോ മാത്രമേമെ രാജ്യം വിടാൻ അനുവാദം നൽകിയിട്ടുള്ളൂ. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ബഹ്‌റൈൻ ഭരണാധികാരിയോട് സൽമാൻ രാജാവ് നന്ദി പറഞ്ഞു
അതേസമയം ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള രേഖയായി ദേശീയ ഐഡി ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിെവച്ചിരിക്കുകയാണെന്ന് കിഴക്കൻ പ്രവിശ്യ പാസ്‌പോർട്ട് വിഭാഗം വക്താവ് പറഞ്ഞു. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ തങ്ങൾക്ക് പോകേണ്ട സ്ഥലങ്ങളുടെ അവസ്ഥ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി ജി.സി.സി പൗരന്മാരുടെ രാജ്യത്തേക്കുള്ള യാത്രക്കുള്ള ദേശീയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.
പൗരന്മാർക്കുള്ള അന്താരാഷ്ട്ര യാത്രവിലക്ക് നീക്കിയതിനു ശേഷം കിഴക്കൻ മേഖല പാസ്‌പോർട്ടിെൻറ അതിർത്തി പോയൻറുകൾ പുനരാരംഭിച്ചതായും വക്താവ് അൽ ഉതൈബി പറഞ്ഞു. യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് കിങ് ഫഹദ് കോസ്‌വേ പാസ്‌പോർട്ട് സേവനങ്ങളുടെ പ്രവർത്തന ശേഷി 30 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ ബഹ്‌റൈനിലേക്ക് പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. അർധരാത്രി വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേയിലെ കസ്റ്റംസ് നടപടിക്രമങ്ങളും വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിഗത യാത്ര താൽക്കാലികമായി നിർത്തിെവച്ചെങ്കിലും കോസ്വേയിലെ ചരക്ക് ഗതാഗത പ്രവർത്തനം തുടരുകയായിരുന്നു. 2020 മാർച്ച് മുതൽ 2021 ഏപ്രിൽ അവസാനം വരെ 2,72,000 ട്രക്കുകൾ രാജ്യത്ത് പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും 3,25,000 വാഹനങ്ങൾ ഈ വർഷം ആരംഭം മുതൽ രണ്ട് ദിശകളിലേക്കും കോസ്‌വേ മുറിച്ചുകടന്നതായും കോസ്‌വേ കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.