നിറഞ്ഞ ഗ്യാലറി സാക്ഷി; കിങ്​സ്​ കപ്പ്​ ഇത്തിഹാദിന്

ജിദ്ദ: കിങ്​സ്​ കപ്പ്​ ഫുട്​ബാൾ കിരീടം ഇത്തിഹാദിന്​​. ​ശനിയാഴ്​ച വൈകീട്ട്​ കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിലെ ജൗഹറ സ്​റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിലാണ് അൽഫൈസലി ടീമിനെ ​തേൽപിച്ചു​ ഇത്തിഹാദ്​ കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന്​​ ഗോളുകൾക്കാണ്​​ ഇത്തിഹാദി​​​െൻറ ജയം​. സ്വർണമെഡലുകളും പത്ത്​ ദശലക്ഷം റിയാലുമാണ്​ ഇത്തിഹാദിന്​ ലഭിച്ച സമ്മാനം. കളി തുടങ്ങുന്നതിനു മുമ്പ്​ തന്നെ ഗ്രൗണ്ട്​ നിറഞ്ഞുകവിഞ്ഞിരുന്നു. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ്​ നിരവധി പേരാണ്​ കിങ്​ കപ്പ്​ ഫൈനൽ മത്സരം കാണാനെത്തിയത്​.

കളി കാണാനെത്തിയവർ
 

വിജയികൾക്ക്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കപ്പ്​ നൽകി. സ്​റ്റേഡിയത്തിലെത്തിയ സൽമാൻ രാജാവിനെ മക്ക ​ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, സ്​പോർട്​സ്​ ജനറൽ അതോറിറ്റി സമിതി മേധാവി തുർക്കി ബിൻ അബ്​ദുൽ മുഹ്​സിൻ ആലുശൈഖ്​ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു. ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​, മക്ക അസി. ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - king cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.