സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നാളെ

ജിദ്ദ: കാളികാവ് പ്രവാസി അസോസിയേഷനും (കാപ്പ)  ഫോക്കസ് ജിദ്ദയും  സംയുക്തമായി അൽനൂർ മെഡിക്കൽ സ​െൻററി​​െൻറ  സഹകരണത്തോടെ  സംഘടിപ്പിക്കുന്ന സൗജന്യവൃക്ക രോഗ നിർണയക്യാമ്പ് വെള്ളിയാഴ്ച്ച ജിദ്ദ ഷറഫിയ്യയിലെ  അൽനൂർ മെഡിക്കൽ സ​െൻററിൽ  നടക്കുമെന്ന്  സംഘാടകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   രാവിലെ എട്ട്​ മുതൽ വൈകീട്ട് നാല്​ വരെയാണ് ക്യാമ്പ്​​.  കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടക്കത്തിൽ തന്നെ കണ്ടെത്തി  പ്രതിവിധിയും ബോധവത്​കരണവും നല്‍കുക എന്നതാണ് ക്യാമ്പി​​െൻറ പ്രധാന ലക്ഷ്യം.  ജിദ്ദ   ഏരിയയിലെ സാധാരണക്കാരായ പ്രവാസികളെയാണ്​ ക്യാമ്പ് പ്രധാനാമായും ലക്ഷ്യം വെക്കുന്നതെന്ന്  സംഘാടകർ  പറഞ്ഞു. ഫോക്കസുമായി സഹകരിച്ച് കാപ്പ നടത്തുന്ന രണ്ടാമത് മെഡിക്കൽ ക്യാമ്പാണ് ഇത്.   

വാർത്താ സമ്മേളനത്തില്‍ കാപ്പ ഭാരവഹികളായ സകീർ പെരുണ്ട, ഷാനവാസ് വി.പി., ഹുമയൂൺ കബീർ, കെ.ടി.നൂറുദ്ദീൻ  കെ.ടി. അബ്​ദുൽ നാസർ   ഫോക്കസ് ഭാരവാഹികളായ ശറഫുദ്ദീൻ മേപ്പാടി, ജരീർ വേങ്ങര  അൽ നൂർ ഓപ്പറേഷൻ മാനേജർ മുഹന്നദ്  മാർക്കറ്റിംഗ് മാനേജർ രാഹുൽ രമേഷ്  ഹബീബ് റഹ്‌മാൻ  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - kidney

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.