???? ???????? ??? ????? ??.??.??? ??????????? ??????????????

ഖശോഗി വധം: തനിക്കെതിരായ സി.ഐ.എ റിപ്പോർട്ട് പരസ്യപ്പെടുത്തട്ടെ -കിരീടാവകാശി

ജിദ്ദ: മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി വധവുമായി ബന്ധപ്പെട്ട് തനിക്കെതിരായ സി.െഎ.എ റിപ്പോർട്ട് പരസ്യപ്പെടുത്തട ്ടെ എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഭരണാധികാരി എന്ന നിലയിൽ അതി​​​െൻറ ഉത്തരവാദിത്തം താനേറ്റെടുക്കു ന്നു. പ്രത്യേകിച്ചും കുറ്റകൃത്യം ചെയ്തത് സർക്കാർ ഉദ്യോഗസ്ഥർ ആണ്. പൗരനെതിരെ സർക്കാർ ജീവനക്കാർ കുറ്റകൃത്യം നട ത്തുേമ്പാൾ രാഷ്ട്ര നേതാവെന്ന നിലയിൽ തനിക്ക് അതി​​​െൻറ ഉത്തരവാദിത്തമുണ്ട്.

എന്നാൽ തന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്ര ഗൗരവമായ കുറ്റം ചെയ്തത് എന്ന പ്രചാരണത്തെ അദ്ദേഹം തള്ളി. അതേ സമയം ഇനി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കും. തനിക്കെതിരെ സി.െഎ.എ റിപ്പോർട്ട് ഉണ്ടെങ്കിൽ അത് പുറത്തുവരെട്ട എന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസ് ന്യൂസിന് വേണ്ടി നോറ ഒ ഡോണൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമീർ മുഹമ്മദ് ബിൻ സൽമാൻ. 2018 ഒക്ടോബർ 10 നായിരുന്നു മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂളിലെ സൗദി എംബസിയിൽ കൊല്ലപ്പെട്ടത്.

ഇറാനുമായി യുദ്ധം ഉണ്ടാവുന്നത് ആഗോള സമ്പദ് വ്യവസ്ഥ തർക്കുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ഇറാനുയർത്തുന്ന ഭീഷണിയെ ലോകം ഒന്നായി ചെറുത്തില്ലെങ്കിൽ എണ്ണവില രൂക്ഷമായി വർധിക്കും. ആഗോള എണ്ണ വിതരണത്തി​​​െൻറ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജിഡിപിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഇവ തടസസ്സപ്പെട്ടാല്‍ സൗദി അറേബ്യയോയോ പശ്ചിമേഷ്യയേയോ മാത്രമല്ല ലോകസമ്പദ് വ്യവസ്ഥയെയാണ് ബാധിക്കുക.

Tags:    
News Summary - Khashoggi Murder Case Mohammed Bin Salman -Gulf News'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.