ഖസീം പ്രവാസി സംഘം വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണ ചടങ്ങിൽനിന്ന്
ബുറൈദ: ഖസീം പ്രവാസി സംഘം അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കൾക്ക് വർഷം തോറും നൽകിവരുന്നതാണ് ഈ പുരസ്കാരം.
ബുറൈദയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഉനൈസ സനാഇയ്യ യൂനിറ്റ് അംഗം ഷിബു മണികണ്ഠൻ നായരുടെ മകൾ വി.എസ്. ഭദ്ര അർഹയായ പുരസ്കാരം ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ബാബു കിളിമാനൂർ കൈമാറി. വിദ്യാർഥിക്ക് വേണ്ടി പ്രവാസി സംഘം ഉനൈസ ഏരിയ കമ്മിറ്റി അംഗം അനിൽ കുമാർ പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട്, ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, പ്രസിഡൻറ് നിഷാദ് പാലക്കാട്, ട്രഷറർ റഷീദ് മൊയ്‌ദീൻ എന്നിവർ സംബന്ധിച്ചു. കേന്ദ്ര-ഏരിയ-യൂനിറ് തലങ്ങളിൽ നിന്നുള്ള പ്രവർത്തകരും കുടുംബവേദി, ബാലവേദി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.