ലോകത്തിൻ്റെ രുചിക്കാഴ്ചകളുമായി സൗദിയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം ; ഫെസ്റ്റ് നവംബർ 10 വരെ

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ഫുഡ് കാർണിവലുമായി ലുലു വേൾഡ് ഫുഡ് 2026. കടൽ കടന്ന് രുചികൾ തേടിപ്പോകുന്ന ഭക്ഷണപ്രേമികൾക്ക് ലോകത്തിൻ്റെ രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് ലുലു വേൾഡ് ഫുഡ്. ഒക്ടോബർ 28 മുതൽ നവംബർ 10 വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഫെസ്റ്റുമായി ബന്ധപ്പെട്ട രുചിക്കാഴ്ചകളും, ഓഫറുകളും, ആഘോഷങ്ങളും സംഘടിപ്പിയ്ക്കും.

ഒക്ടോബർ 28-ന് അൽ ഖോബാറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ ഷെഫ് സെഹ്റ അലി ലുലു വേൾഡ് ഫുഡ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒക്ടോബർ 29-ന് റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ ഖലഫ് സോണാണ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഭക്ഷണ വിഭവങ്ങൾ, തത്സമയ ഷെഫ് ഷോകൾ, പാചക മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയ്‌ക്കൊപ്പം എല്ലാ കാറ്റഗറികളിലും വൻ വിലക്കുറവും ഉപഭോക്താക്കൾക്കായി ലുലു വേൾഡ് ഫുഡിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളുടെ പരമ്പരാഗത രുചികളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. സൗദി വിഭവങ്ങളുടെ തനത് സ്വാദുമായി 'ടേസ്റ്റ്സ് ഓഫ് സൗദി', അറേബ്യൻ രുചിക്കൂട്ടുകളുമായി 'ടേസ്റ്റ്സ് ഓഫ് അറേബ്യ' എന്നിവ ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവമാകും.

ഉത്തരേന്ത്യൻ രുചികളും നാടൻ കേരളീയ വിഭവങ്ങളും ഉൾപ്പെടുന്ന 'ടേസ്റ്റ് ഓഫ് ഇന്ത്യ', 'ദേശി ധാബ', 'നാടൻ തട്ടുകട' എന്നിവയും ഏഷ്യൻ രുചികൾ നിറയുന്ന 'ടേസ്റ്റ് ഓഫ് ഏഷ്യ', 'സുഷി വേൾഡ്', ഫിലിപ്പിനോ വിഭവങ്ങളുടെ 'പഗ്കൈങ് പിനോയ്', ഇറ്റാലിയൻ വിഭവങ്ങളുമായി 'ടേസ്റ്റ് ഓഫ് ഇറ്റലി' എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.

കൊതിയൂറുന്ന ബിരിയാണികളുമായി 'ബിരിയാണി ഫെസ്റ്റ്', 'ലുലു സ്ട്രീറ്റ് ഫുഡ്', കടൽവിഭവങ്ങളുമായി 'ലുലു സീഫുഡ് ഫിയസ്റ്റ', പ്രീമിയം മാംസ വിഭവങ്ങളുമായി 'പ്രീമിയം മീറ്റ്' എന്നിവയും ഫുഡ് ഫെസ്റ്റ് തീമുകളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ഏറ്റവും പുതിയ കാർഷിക ഉൽപ്പന്നങ്ങളുമായി 'ഫ്രഷ് ഹാർവെസ്റ്റ്', ലുലു ബേക്ക് ആർട്ടിന്റെ പലഹാരങ്ങളുമായി 'ഓവൻ ഫ്രഷ്', ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി 'ഹെൽത്തി ബൈറ്റ്സ്', ലോകോത്തര സുഗന്ധവ്യഞ്ജനങ്ങളുമായി 'ലുലു സ്പൈസസ് ആൻഡ് പൾസസ് വേൾഡ്', 'ഗ്ലോബൽ ഫുഡി' എന്നീ ഫുഡ് സെഗ്മൻ്റുകളും ലുലു വേൾഡ് ഫുഡിൽ ഓരോരുത്തരേയും കാത്തിരിക്കുകയാണ്.

ഭക്ഷണവിഭവങ്ങൾക്ക് പുറമെ ഫ്രഷ് ഫുഡ്, ഗ്രോസറി, ബേക്കറി എന്നിവ മുതൽ വീട്ടുസാധനങ്ങൾ വരെയുള്ള എല്ലാ വിഭാഗങ്ങളിലും രണ്ട് ആഴ്ചത്തേക്ക് വൻ വിലക്കുറവും ഫെസ്റ്റിൻ്റെ ഭാഗമായി ലഭ്യമായിരിക്കും. അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, സ്മാർട്ട് അപ്ലയൻസസ് എന്നിവയിൽ ഉൾപ്പെടെ പ്രത്യേക ഡിസ്‌കൗണ്ടുകൾ നേടാനും അവസരമുണ്ട്.

സൗദി അറേബ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത ഷെഫുകൾ ലുലു വേൾഡ് ഫുഡിന്റെ ഭാഗമായി തത്സമയ പാചക ഷോകളും പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ബിരിയാണി ചലഞ്ച്, മന്തി ചലഞ്ച്, കേക്ക് ഐസിംഗ് , വെജിറ്റബിൾ കാർവിംഗ് തുടങ്ങി എല്ലാ പ്രായക്കാർക്കുമായി നടത്തുന്ന തത്സമയ പാചക മത്സരങ്ങളിൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാനും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനും സാധിക്കും.

"ലോകത്തെ മികച്ച രുചികളും, വൻ ഓഫറുകളും, തത്സമയ ഷെഫ് ഷോകളും, ആവേശകരമായ മത്സരങ്ങളും സമന്വയിക്കുന്ന സൗദിയിലെ ഏറ്റവും വലിയ ആഘോഷമാണ് ലുലു വേൾഡ് ഫുഡ്. മുൻ വർഷത്തേക്കാൾ വിപുലമായ ഓഫറുകളടക്കം ഒരുക്കിയാണ് ഇത്തവണ ഭക്ഷണപ്രേമികളെയും സൗദിയിലെ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നത് - ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും വൻ വിലക്കുറവും ലഭ്യമാക്കാനുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധതയുടെ ഭാഗമായി കൂടെയാണ് ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Lulu World Food Festival Begins in Saudi Arabia; Fest to Continue Until November 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.