'കെത്മ' ഇഫ്താർ സംഗമത്തിൽ സലീം കടലുണ്ടി ആമുഖ പ്രഭാഷണം നടത്തുന്നു
ജുബൈൽ: ഈസ്റ്റേൺ പ്രോവിൻസിലെ കടലുണ്ടി സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ (കെത്മ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ അടിസ്ഥാന ശിലയായ വ്യക്തി ഉൾപ്പെടുന്ന കുടുംബത്തിന്റെ കരുതലിൽ മാത്രമേ സമൂഹത്തിൽ ഗ്രസിച്ചിരിക്കുന്ന ലഹരിയെന്ന വിപത്തിനെ തടയാൻ സാധിക്കുകയുള്ളൂവെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഓരോ കുടുംബവും തങ്ങളിൽനിന്ന് ഒരാൾ പോലും ഈ അധാർമികതക്ക് അടിപ്പെടില്ല എന്ന ദൃഢ പ്രതിജ്ഞയെടുത്താൽ മാത്രമേ ലഹരി വ്യാപനം കാര്യക്ഷമമായി തടയാൻ സാധിക്കുകയുള്ളൂ.
അധികാരികളുടെ കാവലും മാതൃകപരമായ ശിക്ഷാക്രമങ്ങളും ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്.
ജുബൈൽ സാഫ്രോൺ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ സലീം കടലുണ്ടി ആമുഖപ്രഭാഷണം നടത്തി.
കാസിം മാളിയേക്കൽ, ഷബീർ ചിറമ്മൽ, ടി.പി. അബ്ദുൽ അസീസ്, പി. ഇസ്ഹാഖ്, ടി.പി. നസീഫ്, എൻ. വി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.