പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് ദമ്മാമിൽ സംഘടിപ്പിച്ച സാഹോദര്യസംഗമത്തിൽ അബ്ദുറഹീം തിരൂർക്കാട് സംസാരിക്കുന്നു
ദമ്മാം: കേരളത്തിന്റെ അഭിമാനമായ മത സൗഹാർദവും സുരക്ഷിതത്ത്വവും സാഹോദര്യ അന്തരീക്ഷവും വീണ്ടെടുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യസംഗമം ആഹ്വാനം ചെയ്തു.പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട് അധ്യക്ഷതവഹിച്ചു. നാട് ക്രിമിനലുകളുടെയും മയക്കുമരുന്നിന്റെയും വിഹാരകേന്ദ്രമായി മാറിയ അവസ്ഥയിൽ ആണുള്ളത്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ശ്രമിക്കുന്നത്.
കഴിഞ്ഞ ഒമ്പതു വർഷത്തെ ഭരണത്തിൻകീഴിൽ നാട്ടിലെ സാമൂഹികാന്തരീക്ഷം തകർന്ന നിലയിലാണ്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി നാട്ടിൽ സംഘടിപ്പിച്ച സാഹോദര്യ യാത്രക്ക് സംഗമം അഭിവാദ്യങ്ങൾ അർപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, ട്രഷറർ സമീയുള്ള എന്നിവർക്ക് സ്വീകരണം നൽകി. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിറാജ് തലശ്ശേരി സ്വാഗതവും ഷക്കീർ ബിലാവിനകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.