വായന മത്സരത്തിൽ വിജയികളായവർ സമ്മാനങ്ങളുമായി
ദമ്മാം: കേരളത്തിന്റെ 66ാം പിറവി ദിനത്തിൽ വോയ്സ് ഓഫ് ദമ്മാം വായന മത്സരം സംഘടിപ്പിച്ചു. അൽ-ഖോബാറിലെ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 40ഓളം പേരാണ് മത്സരിച്ചത്.വിദ്യാർഥികളുടെ വിഭാഗത്തിൽ അൽമുന ഇന്റർനാഷനൽ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി സാലിമ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അഹമ്മദ് ഹരീസിനാണ് മൂന്നാം സ്ഥാനം.
മുതിർന്നവരുടെ വിഭാഗത്തിൽ ലീന ഉണ്ണികൃഷ്ണൻ, ജിലു, ഹിമ ബൈജുരാജ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സക്കീർ ചങ്ങനാശ്ശേരി, കുഞ്ഞഹമ്മദ് പയ്യന്നൂർ, നബീൽ, ബഷീർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോയ് ആലുക്കാസ് പ്രതിനിധി അലക്‌സാണ്ടർ സാമുവൽ, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, അബ്ദുൽ ഖാദർ, ട്രിപ്പ്ൾ സെവൻ സൈക്ലിങ് ക്ലബ് അംഗങ്ങളായ സക്കീർ ചങ്ങനാശ്ശേരി, ഷെരീഫ് ഖാലിദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് മുനീർ, ബിനില റഷാദ് എന്നിവർ മത്സര വിധികർത്താക്കളായി.അഷ്‌റഫ് ആലുവ, സുബൈർ ഉദിനൂർ, ഹമീദ് മരക്കാശ്ശേരി, മുഹമ്മദലി, ഖദീജ ടീച്ചർ, ഡോ. സിന്ധു ബിനു, ഷിജില ഹമീദ്, ഫസീല സുബൈർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.