ജിദ്ദ: നാഷനൽ ആശുപത്രി കാത്ത്ലാബിെൻറ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലയാളി സമൂഹത്തിെൻറ ആശാകേന്ദ്രമായ ഇൗ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ സജ്ജമാവുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ മലയാളി പൗരപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ ജിദ്ദ നാഷനൽ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ആധുനിക സൗകര്യം ഏർപ്പെടുത്തുന്നത് ലാഭേച്ഛയോടെയല്ലെന്ന് അേദ്ദഹം പറഞ്ഞു. ജിദ്ദയിൽ എല്ലാവർക്കും സൗജന്യചികിത്സ നൽകുന്ന ആശുപത്രി കെ.എം.സി.സിയുടെ പേരിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ എല്ലാ വിഭാഗം മലയാളികൾക്കും ആരോഗ്യസേവനം നൽകും. ഉടൻ പദ്ധതി നടപ്പാക്കുമെന്ന് ജെ.എൻ.എച്ച് ചെയർമാൻ പറഞ്ഞു.
കാർഡിയോളജിസ്റ്റ് ഡോ. ഫാസിൽ ബിഷാറ കാത്ത്ലാബിനെ കുറിച്ച് വിശദീകരിച്ചു. സാമൂഹിക സേവനപ്രവർത്തനത്തിന് കെ.എം.സി.സി ദേശീയ പുരസ്കാരം നേടിയ മുജീബ് പൂക്കോട്ടൂരിനെ ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി നാഷനൽ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, ഫൈസൽ ബാബു, അബൂബക്കർ അരിമ്പ്ര, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, ഒ.െഎ.സി.സി പ്രസിഡൻറ് കെ.ടി.എ. മുനീർ, ന്യൂ ഏജ് പ്രതിനിധി അബ്ദുൽ റഹീം, ടി.എ. റഉൗഫ് തുടങ്ങിയവർ ആശംസ നേർന്നു. ഇമ്പാല ഗ്രൂപ് ചെയർമാൻ വി.പി. ശിയാസ് സ്വാഗതവും ജെ.എൻ.എച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ അലി മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.