സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഹ​ജ്ജ് വി​മാ​ന​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി​ക്ക​ണം: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

റി​യാ​ദ്: വി​വി​ധ വി​സ​ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി മ​ട​ങ്ങാ​നാ​കാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രെ എ​ത്തി​ച്ച് മ​ട​ങ്ങു​ന്ന വി​മാ​ന​ങ്ങ​ളി​ൽ, നി​ല​വി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യാ​ത്ര​ക്കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ അ​സ്ഥി​രാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. സ​ന്ദ​ർ​ശ​ക, ഉം​റ വി​സ​ക​ളി​ൽ എ​ത്തി​യ ഒ​ട്ടേ​റെ​പ്പേ​ർ ഇ​തോ​ടെ വ​ഴി​ആ​ധാ​ര​മാ​യി. കു​റ​ഞ്ഞ നി​ര​ക്കി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി ഉം​റ വി​സ​യി​ലെ​ത്തി​യ​വ​ർ, വ​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ട​തും, പു​തി​യ ടി​ക്ക​റ്റു​ക​ൾ​ക്ക് വ​ൻ​തു​ക ഈ​ടാ​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും തീ​ർ​ത്ഥാ​ട​ക​രെ​യും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രി​ൽ രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന​ത് വി​ഷ​യ​ത്തി​െൻറ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹ​ജ്ജ് വി​മാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ജി.​എം.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, വി​വി​ധ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം, സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ടീ​മു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

ഗു​രു​ത​ര​മാ​യ ഈ ​മാ​നു​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Indians stranded in Saudi Arabia should be brought home on Hajj flights: Gulf Malayali Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.