ഹൃദയഘാതം മൂലം മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു. ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിലെ സ്‌കഫോൾഡിങ് സൂപർവൈസർ ഉപ്പട കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് - മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഏഴുവർഷമായി ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുമാസം മുമ്പ് മകളുടെ വിവാഹവുമായി ബന്ധപെട്ടു നാട്ടിൽ പോയി വന്നിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാര്യ: ഏലിയാമ്മ. മക്കൾ: ശാലു, ഷാനി, ശാലിനി, മരുമക്കൾ: ലിബിൻ വർഗീസ്, ജിബിൻ മാത്യു.

Tags:    
News Summary - Kerala Man dies in saudi arabia due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.