കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സാങ്കേതിക പരിശീലന പരിപാടിയിൽനിന്ന്
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു.
പ്രമുഖ പമ്പ് നിർമാതാക്കളായ ഗ്രണ്ട്ഫോസ് കമ്പനിയുമായി സഹകരിച്ചായിരുന്നു പരിപാടി. റിയാദിലെ കമ്പനി ആസ്ഥാനത്ത് നടത്തിയ ട്രെയിനിങ്ങിൽ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിനിയേഴ്സ് ഫോറത്തിലെ വിവിധ അംഗങ്ങൾ പങ്കെടുത്തു. ഗ്രണ്ട്ഫോസ് വാട്ടർ യൂട്ടിലിറ്റി ഡിവിഷൻ സീനിയർ മാനേജർ ഉമർ ഫറൂഖ് ആതിഥേയത്വമോതി. വിവിധ തരം പമ്പുകളെ കുറിച്ചുള്ള സെമിനാറിന് സീനിയർ സെയിൽസ് ഡെവലപ്മെൻറ് മാനേജർ മിന സിധോം നേതൃത്വം നൽകി. മോട്ടോറുകളുടെ സാങ്കേതിക വശങ്ങളും ഗ്രണ്ട്ഫോസിന്റെ വിവിധ തരം കൺട്രോളുകൾ, ഡ്രൈവുകൾ, സെൻസറുകൾ എന്നിവയെപ്പറ്റി സീനിയർ സെയിൽസ് ഡെവലപ്പർ ഹാഫി ഉദ്ദിൻ ഖാൻ വിശദീകരിച്ചു. പമ്പുകളുടെ മോഡലുകളും അനുബന്ധ ഘടകങ്ങളും പ്രദർശിപ്പിച്ചുള്ള പരിശീലനം വളരെ ഫലപ്രദമായിരുന്നു. ചോദ്യോത്തര വേളയും കൂടാതെ പങ്കെടുത്തവർക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഫഹദ് റഹീം, അഹമ്മദ് സഹൽ, അമ്മാർ മലയിൽ എന്നിവർ വിജയികളായി. കെ.ഇ.എഫ് എക്സിക്യൂട്ടീവ് ജോയിൻറ് സെക്രട്ടറി സന്ദീപ് ആനന്ദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.