കേരള എൻജിനീയേഴ്സ് ഫോറം ക്രിക്കറ്റ് ലീഗിൽ വിജയിച്ചവർ ട്രോഫിയുമായി
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫോറം ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ലീഗ് റാക്ക ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ ചാപ്റ്റർ അംഗങ്ങളെ നാല് ടീമുകളായി തിരിച്ചുള്ള മത്സരങ്ങളാണ് നടന്നത്.
ചാപ്റ്റർ സെക്രട്ടറി കൂടിയായ അഫ്താബ് റഹ്മാൻ നയിച്ച കെ.ഇ.എഫ് സ്പാർട്ടൻസ്, മീഡിയ സെക്രട്ടറി കാമിൽ ഹാരിസ് നേതൃത്വം കൊടുത്ത കെ.ഇ.എഫ് ടൈറ്റാൻ, ഒ.വി. റിഷാദ് നയിച്ച കെ.ഇ.എഫ് വാരിയേഴ്സ്, സി.ടി. ഷംനാസ് നയിച്ച കെ.ഇ.എഫ് സ്ട്രൈക്കേഴ്സ് എന്നിങ്ങനെ നാല് ടീമുകളാണ് പോരാടിയത്. ഫൈനലിൽ ഇഞ്ചോടിച്ചു പോരാട്ടത്തിൽ കെ.ഇ.എഫ് സ്ട്രൈക്കേഴ്സിനെ പിന്തള്ളി കെ.ഇ.എഫ് വാരിയേഴ്സ് കന്നി കിരീടത്തിൽ മുത്തമിട്ടു.
വൈസ് പ്രസിഡൻറ് ഷഫീഖ്, സെക്രട്ടറി അഫ്താബ്, മീഡിയ സെക്രട്ടറി കാമിൽ, അംഗങ്ങളായ മുഭാഷിർ, റിയാസ്, സഫീർ, അനസ്, ജെറീഷ്, അൻസാർ എന്നിവർ ജേതാകൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച വാരിയേഴ്സിന്റെ അമീൻ റഷീദ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.