കേളി കലാസാംസ്കാരിക വേദി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരങ്ങൾക്ക് അർഹരായ കുട്ടികളും വിശിഷ്ടാതിഥിയും
റിയാദ്: കേളി കലാസാംസ്കാരിക വേദി 2025-26 അധ്യയന വർഷത്തെ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര വിതരണോദ്ഘാടനം ബത്ഹ അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്നു. ആക്ടിങ് പ്രസിഡൻറ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു. അൽ അലിയ സ്കൂൾ പ്രിൻസിപ്പൽ കവിതാ ലത കതിരേശൻ ഉദ്ഘാടനം നിർവഹിച്ചു.
കേളി, കുടുംബവേദി അംഗങ്ങളുടെ മക്കളിൽ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 228 വിദ്യാർഥികളാണ് ക്യാഷ് അവാർഡും ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് അർഹരായത്. റിയാദിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നാല് പ്ലസ് ടു വിദ്യാർഥികൾക്കും 12, 10-ാം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പ്ലസ് ടു വിജയികളായ ഹെന പുഷ്പരാജ്, എം. ദേവനന്ദ, അലീന മറിയം പെരുമാൾ, അൻസ ഷെറിൻ, 10-ാം ക്ലാസ് വിജയികളായ ഇ. അവന്തിക, അനുഷ്ക ബിജു, അദ്വൈത് ബിജിൻ, ഗൗരി പുമൽകുമാർ, നിഹാൽ, ഫനൂസ സാബിത്ത്, ഇഷാന സെബിൻ, അനാമിക രാജ്, എ.വി. ഗൗതം കൃഷ്ണ, ആരോൺ ജിബി, മുഹമ്മദ് മിസബ് മനക്കടവത്ത് അമീർ, അയാൻ പോൾ അനൂപ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ബാക്കിയുള്ള 212 വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.
സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്കാര പദ്ധതി വിശദീകരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സീബാ കൂവോട്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡൻറ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡൻറ് റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു.
പുരസ്കാരത്തോടൊപ്പം ലഭിച്ച ക്യാഷ് അവാർഡ് തുക ഒമ്പത് വിദ്യാർഥികൾ കേളിയുടെ ‘വിശപ്പ് രഹിത കേരളത്തോടൊപ്പം കേളി’ എന്ന ജീവകാരുണ്യ പദ്ധതിയിലേക്ക് കൈമാറിയത് ചടങ്ങിൽ സവിശേഷ ശ്രദ്ധ നേടി. കുട്ടികളുടെ ഈ നന്മയെ ചടങ്ങിൽ പങ്കെടുത്തവർ അനുമോദിച്ചു. കേളി സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.