കേളി കലാസാംസ്കാരിക വേദി തഹ്ലിയ യൂനിറ്റ് കൺവെൻഷൻ ചില്ല സർഗവേദി കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടന്ന ഒലയ്യ മേഖലക്ക് കീഴിലെ സുലൈമാനിയ, തഹ്ലിയ, ഒലയ്യ എന്നീ യൂനിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു. മലസ് ഏരിയക്ക് കീഴിലെ ആദ്യ മേഖല കമ്മിറ്റിയായ ഒലയ്യക്ക് കീഴിൽ മൂന്നു യൂനിറ്റുകളാണ് ഉള്ളത്. യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി മേഖല സമ്മേളനവും തുടർന്ന് എരിയ സമ്മേളനവും നടക്കും.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ പേരിലുള്ള നഗറിൽ നടന്ന സുലൈമാനിയ യൂനിറ്റ് സമ്മേളനം ചില്ല സർഗവേദി കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അബ്സിൻ അസ്ലം അധ്യക്ഷതവഹിച്ചു. നിർവാഹക സമിതി അംഗം ഷാനവാസ് പള്ളിപ്പുറത്തെയിൽ റിപ്പോർട്ടും ട്രഷറർ സമീർ മൂസ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്രകമ്മിറ്റി അംഗം സതീഷ്കുമാർ വളവിൽ സംഘടന റിപ്പോർട്ടും ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറുപടിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷാനവാസ് പള്ളിപ്പുറത്തെയിൽ (സെക്രട്ടറി), സമീർ മൂസ (പ്രസിഡന്റ്), ബിജിൻ രാജൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. നിജിത് കുമാർ, തഷിൻ ഹനീഫ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന ഒലയ്യ യൂനിറ്റ് സമ്മേളനം രക്ഷാധികാരി സമിതി അംഗം എം. മജീഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ലബീബ് മാഞ്ചേരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അമർ പൂളക്കൽ റിപ്പോർട്ടും സുരേഷ് പള്ളിയാലിൽ വരവുചെലവ് കണക്കും ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് രജീഷ് പിണറായി ചർച്ചകൾക്ക് മറുപടി പറഞ്ഞു.
വിവിധ വിഷയങ്ങൾ ഉയർത്തി സി.ടി. ഷുഹൈബ്, ഇസ്ഹാഖ് ശഹീദ്, ശരീഫ് ഏലംകുളം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി ലബീബ് മാഞ്ചേരിയേയും പ്രസിഡന്റായി അമർ പൂളക്കലിനെയും ട്രഷററായി സുരേഷ് പള്ളിയാലിനെയും സമ്മേളനം തെരഞ്ഞെടുത്തു.കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന തഹ്ലിയ യൂനിറ്റ് കൺവെൻഷൻ ചില്ല സർഗവേദി കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് സുലൈമാൻ പേരനോട് അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി മുരളീ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് ബാലകൃഷ്ണൻ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. മാത്യു സാമുവൽ, അതുൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുരളീ കൃഷ്ണനെ സെക്രട്ടറിയായും സുലൈമാൻ പേരനോടിനെ പ്രസിഡന്റായും പ്രശാന്ത് ബാലകൃഷ്ണനെ ട്രഷററായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.