കേളി ബത്ഹ ഏരിയ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പിൽനിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐ.ഡി, നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 17 വെള്ളിയാഴ്ച ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ മലയാളികൾക്കും നോർക്ക ഐ.ഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ ഹുസൈൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ പ്രഭാകരൻ കണ്ടോന്താർ, കേളി കേന്ദ്രകമ്മറ്റി അംഗം രാമകൃഷണൻ, കേളി ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗ്ഗബ് രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിങ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗ്ഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ബത്ഹ ഏരിയയിലേയും മറ്റ് ഏരിയകളിലേയും അംഗങ്ങൾക്കൊപ്പം പൊതു സമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.