കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായ യൂനിറ്റ് സമ്മേളനങ്ങൾ തുടരുന്നു. അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യൂനിറ്റ് സെക്രട്ടറി റഷീദലിയും വരവുചെലവ് കണക്ക് ട്രഷറർ നൗഫലും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഷാജി റസാഖ് സംഘടന റിപ്പോർട്ടും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. മുഹമ്മദ് റാഫി, ഷിഹാബ് മമ്പാട്, മുഹമ്മദ് ഹനീഫ, ഐവിൻ ഷാജി, ഷറഫുദ്ദീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജ്യോതിലാൽ ശൂരനാട് (പ്രസിഡന്റ്), അബ്ദുൽ കലാം (സെക്രട്ടറി), ഷിഹാബ് മമ്പാട് (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽസലാം, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ജയൻ പെരുനാട്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപാലൻ, ബാലു വേങ്ങേരി എന്നിവർ സംസാരിച്ചു. നബീൽ സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു. മുസാഹ്മിയ ഏരിയക്ക് കീഴിലെ ദവാദ്മി യൂനിറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് അധ്യക്ഷതവഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഉമർ പ്രവർത്തന റിപ്പോർട്ടും ആക്ടിങ് ട്രഷറർ മുജീബ് വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറുപടി പറഞ്ഞു. സുബൈർ, ലിനീഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി നിസാറുദ്ദീൻ റാവുത്തർ, കമ്മിറ്റി അംഗങ്ങളായ ജെറി തോമസ്, സുരേഷ് എന്നിവർ സംസാരിച്ചു. ബിനു (പ്രസിഡന്റ്), ഉമർ (സെക്രട്ടറി), മുജീബ് (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. മോഹനൻ സ്വാഗതവും ഉമർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.