കേളി ഒലയ്യ ഏരിയ ഓണാഘോഷം ‘ആർപ്പോ 2025’ സാംസ്കാരിക സദസ്സ് കവി ഷിംന സീനത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഒലയ ഏരിയയുടെ നേതൃത്വത്തിൽ ‘ആർപ്പോ 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ മഹാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാവേലിയെഴുന്നെള്ളത്തും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും കലാഭവന്‍ നസീബിന്റെ സ്റ്റാൻഡ് അപ്പ് കോമഡിയും റിയാദ് കിതാബ് ബാന്‍ഡിന്റെ ഗാനമേളയും റോബിന് അവതരിപ്പിച്ച ഡി.ജെ നൈറ്റും അരങ്ങേറി.
വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും കുടുംബവേദി അംഗങ്ങളുടേയും വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി. സാംസ്കാരിക സദസ്സ് കവി ഷിംന സീനത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, കെ.പി.എം. സാദിഖ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ടി.ജെ. ജോസഫ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സുനിൽ കുമാർ, ഗഫൂർ ആനമങ്ങാട്, ജവാദ് പരിയാട്ട്, നസീർ മുള്ളൂർക്കര, സിജിൻ കൂവള്ളൂർ, റസാക്ക് എന്നിവർ സംസാരിച്ചു. കായിക മത്സരങ്ങൾക്ക് ഷമീം മേലേതിലും കലാപരിപാടികൾക്ക് തഷിൻ ഹനീഫയും നേതൃത്വം നൽകി. ഏരിയാ ആക്ടിങ് സെക്രട്ടറി മുരളി കൃഷ്ണൻ സ്വാഗതവും സംഘാടക സമതി കൺവീനർ ലബീബ് മഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.