റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോടിയായി സമ്മേളന സംഘാടക സമിതി 'മരണം കൊയ്യുന്ന സമരാഭാസങ്ങൾ' എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയംഗം വിനോദ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ഉല്ലാസൻ, ജോയന്റ് സെക്രട്ടറിമാരായ മുഹമ്മദ് നൗഫൽ, ഗിരീഷ്കുമാർ, ഏരിയ രക്ഷാധികാരിയംഗങ്ങളായ കെ.ഇ ഷാജി, രവീന്ദ്ര നാഥൻ, ഹരികുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, വിവിധ യൂനിറ്റുകളിലെ അംഗങ്ങളടക്കം 22 പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് മോഡറേറ്ററും ഏരിയ കമ്മിറ്റിയംഗവുമായ സഫറുദ്ദീൻ സംശയ നിവാരണം നടത്തി. കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ മധു പട്ടാമ്പി, കേന്ദ്ര കമ്മിറ്റിയംഗം ബിജി തോമസ് എന്നിവർ അഭ്യവാദ്യമർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് സ്വാഗതവും ഏരിയ സെക്രട്ടറി സജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.