കേളി കലാസാംസ്കാരിക വേദി റിയാദ് മുസാഹ്മിയ ഏരിയ ആറാമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാ മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ആഗസ്റ്റ് 29ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര കമ്മറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ കിഷോർ ഇ നിസാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നടരാജൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി നിസാർ റാവുത്തർ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ ശ്യാം, വൈസ് ചെയർമാൻ ഗോപി, കൺവീനർ നൗഷാദ്, ജോയന്റ് കൺവീനർ സുരേഷ്, ട്രഷറർ നാസർ റുവൈത, ജോയന്റ് ട്രഷറർ നൗഷാദ് ദുർമ, കോഓഡിനേറ്റർ അനീസ് അബൂബക്കർ, അടിസ്ഥാന സൗകര്യം രതിൻ ലാൽ, സ്റ്റേജ് ആൻഡ് ഡക്കറേഷൻ വേലു ബാബു, ഗതാഗതം നെൽസൺ, സ്റ്റേഷനറി നടരാജൻ, ഭക്ഷണം സുലൈമാൻ, ബിനീഷ്, വളന്റിയർ ക്യാപ്റ്റൻ സുരേഷ് കുമാർ എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായും 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
സമ്മേളനത്തിനായി രൂപകൽപന ചെയ്ത ലോഗോ പരിപാടിയിൽ പ്രകാശനം ചെയ്തു. ലോഗോ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നിസാർ റാവുത്തറിനു കൈമാറി കൊണ്ട് പ്രകാശനം നിർവഹിച്ചു. ദവാദ്മി ഏരിയ രക്ഷധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ മുസാഹ്മിയ, രക്ഷാധികാരി അംഗങ്ങളായ അനീസ് അബൂബക്കർ, ഗോപി, ജെറി തോമസ്, രാജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.