കേളി കലാ സാംസ്കാരിക വേദി മലസ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
ടി.ആർ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയ ബൈനോക്കുലർ, അതിർത്തി, മഡ് ആപ്പിൾസ്, മധുരം പ്രതികാരം, യാത്ര, ന്യൂ നോർമൽ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു. നൗഫൽ പൂവാക്കുറുശ്ശി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കേളി സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്തു. 'ബൈനോക്കുലർ' സംവിധായകൻ മുഹമ്മദ് ആശർ, 'അതിർത്തി'യുടെ നിർമാതാവ് എസ്. സുനിൽകുമാർ, 'യാത്ര'യുടെ സംവിധായകൻ അനിൽ ചിത്രു, 'മധുരം പ്രതികാരം' സംവിധായകൻ നവാസ് ബഷീർ തുടങ്ങിയവർ ഓൺലൈനിൽ സംവദിച്ചു. സുലൈമാൻ വിഴിഞ്ഞം, ഫിറോഷ് തയ്യിൽ, സെബിൻ ഇഖ്ബാൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രേക്ഷകരുടെ ഫീഡ്ബാക്ക് കുറിപ്പിൽനിന്നും മധുരം പ്രതികാരം സംവിധായകൻ നവാസ് ബഷീറിനെ മികച്ച സംവിധായകനായും അതിർത്തി സിനിമയെ മികച്ച സിനിമയായും ഫെസ്റ്റിവൽ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും സംഘാടകസമിതി ചെയർമാനും ഏരിയ ആക്റ്റിങ് പ്രസിഡന്റുമായ മുകുന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.