റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആറാമത് മലസ് ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.ബി ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വകുപ്പ് മുതൽ നോർക്ക, പ്രവാസി പെൻഷൻ, ലോക കേരള സഭ, പ്രവാസി ഇൻഷൂറൻസ് പദ്ധതിവരെയുള്ള നിരവധി പദ്ധതികളാണ് ഇടത് സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രശസ്ത കവി വിനോദ് വൈശാഖി എഴുതിയ സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിച്ചു. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ വി.എം സുജിത് സ്വാഗതം പറഞ്ഞു.
വി.എം സുജിത് (സെക്ര), സമീർ അബ്ദുൽ അസീസ് (പ്രസി), സിംനേഷ് വയനാൻ (ട്രഷ)
ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിംനേഷ് വയനാൻ വരവ് ചെലവ് കണക്കും കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 10 യൂനിറ്റുകളിൽ നിന്നായി 161 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഷമീം മേലേതിൽ, നിജിത് കുമാർ, കരീം പൈങ്ങാട്ടൂർ, അനിൽ,അഷറഫ് പൊന്നാനി, റിജോ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
വി.എം സുജിത് (സെക്ര), സമീർ അബ്ദുൽ അസീസ് (പ്രസി), സിംനേഷ് വയനാൻ (ട്രഷ), അൻവർ സാദിഖ്, അബ്ദുൽ വദൂദ് (ജോ. സെക്ര), അഷ്റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രസി), പി.എൻ.എം റഫീഖ് (ജോ. ട്രഷറർ), മുകുന്ദൻ വടക്കേകണ്ടി, രതീഷ്, അജ്മൽ, രാഘേഷ്, റിജോ അറക്കൽ, ഉനൈസ് ഖാൻ, നൗഫൽ ഷാ, മുനവ്വർ അലി, നാരായണൻ, ഫൈസൽ കൊണ്ടോട്ടി, ടി.ബി നൗഷാദ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു.
കെ.പി.എം സാദിഖ്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, സെബിൻ ഇഖ്ബാൽ, ജോസഫ് ഷാജി, രജീഷ് പിണറായി, കാഹിം ചേളാരി, പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.വി.എം സുജിത് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുകുന്ദൻ, സമീർ, സജിത്ത്, ഇ.കെ രാജീവൻ എന്നിവർ പ്രസീഡിയം, സുനിൽ കുമാർ, ജവാദ്, നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ സ്റ്റിയറിങ് കമ്മറ്റി, കരീം പൈങ്ങോട്ടൂർ, ഗിരീഷ് കുമാർ, അഷ്റഫ് പൊന്നാനി, അനിൽ എന്നിവർ പ്രമേയ കമ്മറ്റി, ഷമീം മേലേതിൽ, അബ്ദുൽ വദൂദ്, സുലൈമാൻ, ഡൈസൻ, മിനുട്സ് കമ്മിറ്റി, സുജിത് വി എം, രാഘേഷ്, ഗഫൂർ ക്രെഡൻഷ്യൽ കമ്മറ്റി, പി.എൻ.എം റഫീഖ്, പ്രശാന്ത്, അജ്മൽ റിജോ അറക്കൽ രജിസ്ട്രേഷൻ കമ്മറ്റി എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഏരിയ സെക്രട്ടറി വി.എം സുജിത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.