ഒമ്പതാം കേളി ഫുട്‌ബാൾ  ടൂർണമെൻറ്​ സെപ്റ്റംബറിൽ

റിയാദ്: കേളി കലാസാംസ്​കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത്​ ഫുട്​ബാള്‍ ടൂര്‍ണമ​​െൻറ്​ സെപ്​റ്റംബര്‍ രണ്ടാമത്തെ ആഴ്​ചയിൽ ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കും. നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപവത്​കരിച്ചു. 
പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടി​​​െൻറ അധ്യക്ഷതയില്‍ ചേർന്ന രൂപവത്​കരണ യോഗം മുഖ്യ രക്ഷാധികാരി സമിതി ആക്ടിങ്​ കണ്‍വീനര്‍ കെ.പി.എം സാദിഖ്​ ഉദ്​ഘാടനം ചെയ്തു. 

സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌ കുമാര്‍, റഷീദ് മേലേതിൽ, ജോയിൻറ്​ സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. 
റഷീദ് മേലേതില്‍  ചെയര്‍മാനായും നൗഷാദ് കോര്‍മത്ത് കണ്‍വീനറായും രൂപവത്​കരിച്ച സംഘാടക സമിതിയില്‍ സുധാകരന്‍ കല്യാശ്ശേരി, സിജിന്‍ കൂവള്ളൂര്‍, സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ സനാഇയ, ചന്ദ്രന്‍ തെരുവത്ത്, മഹേഷ്‌ കോടിയത്ത്, ഷറഫുദ്ദീന്‍ ബാബ്തെയിന്‍ എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ്​. ലീഗ് -കം -നോക്കൗട്ട് അടിസ്ഥാനത്തിലാണ്​ മത്സരം. 
റിയാദ് ഇന്ത്യന്‍ ഫുട്​ബാള്‍ അസോസിയേഷന്‍ അംഗീകാരമുള്ള സൗദിയിലെ പ്രമുഖ ടീമുകള്‍ മത്സരിക്കുമെന്നും സൗദി ഫുട്​ബാള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരുടെ സംഘം മത്സരങ്ങള്‍ നിയന്ത്രിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.  

Tags:    
News Summary - keli kala samskarikavedi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.