റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂനിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്. ‘ഓണക്കളികൾ 2025’ എന്ന പേരിൽ ന്യൂ സനയ്യ കാർബക്ക് സമീപത്തുള്ള പാർക്കിൽ, സനയ്യ സെക്യൂരിറ്റിയുടെ (മോഡം) സഹായത്തോടെ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി കളികൾ അരങ്ങേറി.
ഓണസദ്യക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണി വരെ നീണ്ടുനിന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ.കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. യൂനിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു.
സിയാദ് (കണ്ണ് കെട്ടി കലം ഉടയ്ക്കൽ), നൂറുദ്ദീൻ, അക്ബർ (കസേരകളി), അജ്മൽ,ജംനാഷ് (ലെമൺ ആൻഡ് സ്പൂൺ റെയ്സ്), ജനാഷ്, ജമീൽ (സുന്ദരിക്ക് പൊട്ടുതൊടൽ), സിയാദ്, ജുനൈദ് (ഷൂട്ട് ഔട്ട്) എന്നിവർ വിവിധ മത്സരവിജയികളായി. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി. വടംവലി മത്സരവിജയികൾക്കുള്ള ട്രോഫി ചില്ലി മാസ്റ്റേഴ്സ് സ്പോൺസർ ചെയ്തു. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വിജയികൾക്ക് ട്രോഫി നൽകി. റണ്ണറപ്പിനുള്ള ട്രോഫി ഏരിയ സെക്രട്ടറി തോമസ് ജോയ് സമ്മാനിച്ചു. മറ്റ് സമ്മാനങ്ങൾ മനാൽ സൂപ്പർ മാർക്കറ്റ്, ബി.കെ. ബ്രോസ്റ്റഡ് എന്നിവർ സ്പോൺസർചെയ്തു. കാണികൾക്കായി പായസ വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.