പ്രവാസം അവസാനിപ്പിച്ച് പോകുന്ന അബ്ദുല്ല പരുത്തിക്കുത്തിന് കേളി കലാ സാംസ്കാരിക വേദി ഹാര യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
അബ്ദുല്ല പരുത്തിക്കുത്തിന് കേളി യാത്രയയപ്പ്
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി ഹാര യൂനിറ്റ് അംഗം അബ്ദുല്ല പരുത്തിക്കുത്തിന് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. കഴിഞ്ഞ 30 വര്‍ഷമായി റിയാദിൽ വസ്ത്രവിതരണ രംഗത്ത് ജോലി ചെയ്തുവന്നിരുന്ന അബ്ദുല്ല പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. യൂനിറ്റ് പ്രസിഡൻറ് അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു.
മലസ് ഏരിയ പ്രസിഡൻറ് മുകുന്ദൻ, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറർ സിംനേഷ് വയനൻ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ പി.എൻ.എം. റഫീഖ്, യൂനിറ്റ് ട്രഷറർ റിജോ അറക്കൽ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങള്‍, യൂനിറ്റ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റിന്റെ ഉപഹാരം അബ്ദുല്ലക്ക് കൈമാറി. യൂനിറ്റ് സെക്രട്ടറി അബ്ദുൽ കെ. വദൂദ് സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.