സൗ​ദി​യി​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​വ​ച​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​െൻറ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് നി​ർ​ദേ​ശി​ച്ചു.

താ​ഴ്വ​ര​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​റ​ങ്ങു​ന്ന​തും നീ​ന്തു​ന്ന​തും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​വും സി​വി​ൽ ഡി​ഫ​ൻ​സും പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം മ​ക്ക മേ​ഖ​ല​യി​ൽ മി​ത​മാ​യ​തോ ശ​ക്ത​മാ​യ​തോ ആ​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ആ​ലി​പ്പ​ഴ വീ​ഴ്ച, പൊ​ടി​യും മ​ണ​ലും ഉ​യ​ർ​ത്തു​ന്ന ശ​ക്ത​മാ​യ കാ​റ്റ് എ​ന്നി​വ​യും പ്ര​തീ​ക്ഷി​ക്കാം.

മ​ക്ക, അ​ൽ കാ​മി​ൽ, അ​ൽ ജു​മും, ബ​ഹ്‌​റ, അ​ൽ ലൈ​ത്ത്, ഖു​ൻ​ഫു​ദ, ത്വാ​ഇ​ഫ്, മൈ​സാ​ൻ, അ​ദം, അ​ൽ അ​ർ​ദി​യാ​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. കൂ​ടാ​തെ മ​ദീ​ന, ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ എ​ന്നീ മേ​ഖ​ല​ക​ളി​ലും മി​ത​മാ​യ​തോ ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ആ​ലി​പ്പ​ഴ വീ​ഴ്ച, ശ​ക്ത​മാ​യ കാ​റ്റ് എ​ന്നി​വ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ന​ജ്‌​റാ​ൻ മേ​ഖ​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Chance of rain with thunderstorms in Saudi Arabia until Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.