മധുസൂദനനുള്ള കേളി അതീഖ യൂനിറ്റിന്റെ ഉപഹാരം പ്രസിഡൻറ് മനോജ് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ബത്ഹ ഏരിയ അതീഖ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവുമായ കെ.വി. മധുസൂദനന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ മധുസൂദനൻ കഴിഞ്ഞ 30 വർഷമായി അതീഖയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ആദ്യ കാലഘട്ടം മുതൽ കേളി അംഗമായ മധുസൂദനൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പ്രവാസികളുടെ നിരവധി വിഷയങ്ങളിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. അതീഖ യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം കൃഷ്ണൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം ഷാജി അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബത്ഹ ഏരിയ ജോയന്റ് സെക്രട്ടറിമാരായ അനിൽ അറക്കൽ, സലിം മടവൂർ, അതീഖ യൂനിറ്റ് നിർവാഹക സമിതി അംഗങ്ങളായ ബിനോയ്, അഭിദേഷ് തുടങ്ങിയവർ സംസാരിച്ചു. മധുസൂദനന് യൂനിറ്റിന്റെ ഉപഹാരം പ്രസിഡൻറ് മനോജ് കൈമാറി. മനോജ് സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.