ഏരിയതല ലൈബ്രറികളുമായി കേളി

റിയാദ്: പ്രവാസികളിൽ വായനശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി ഏരിയ തലങ്ങളിൽ ലൈബ്രറികൾക്ക് തുടക്കം കുറിച്ചു. റിയാദിലും പരിസരപ്രദേശങ്ങളായ അൽഖർജ്, ഹുത്ത ബനീ തമീം, മജ്മഅ എന്നിവിടങ്ങളിലുമായി പ്രവർത്തിക്കുന്ന 12 ഏരിയ കമ്മിറ്റികളുടെ കീഴിലായിരിക്കും ലൈബ്രറികൾ പ്രവർത്തിക്കുക.

ഈ ഉദ്യമത്തിനു തുടക്കം കുറിച്ച് ആദ്യ ലൈബ്രറിയുടെ ഉദ്ഘാടനം അസീസിയ ഏരിയയിൽ നടന്നു. ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ അജിത്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്‌തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ്‌ രജീഷ് പിണറായി, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, ഷിബു തോമസ് എന്നിവർ സംസാരിച്ചു.സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും ട്രഷറർ റഫീഖ് അരിപ്ര നന്ദിയും പറഞ്ഞു.

Tags:    
News Summary - keli area libraries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.