കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ 10ാമത് സമ്മേളനത്തിെൻറ ലോഗോ പ്രകാശനം
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ 10ാമത് സമ്മേളനത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠകുമാർ ചേലക്കര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ കേന്ദ്ര ട്രഷറർ ജോസഫ് ഷാജിക്ക് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
ഏരിയ പ്രസിഡൻറും ഏരിയ രക്ഷാധികാരി ആക്റ്റിങ് കൺവീനറുമായ ഷബി അബ്ദുൽ സലാം, ഏരിയ സെക്രട്ടറി ലിപിൻ പശുപതി, ഏരിയ ട്രഷറർ ജയൻ പെരുനാട്, സംഘാടകസമിതി കൺവീനർ രാമകൃഷ്ണൻ കൂവോട്, റഷീദലി, സജീന്ദ്രബാബു, ഗോപാലൻ, കെ.എസ്. മണികണ്ഠൻ, രമേശ്, അജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ യൂനിറ്റുകളിൽനിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.
12ാമത് കേളി കേന്ദ്രസമ്മേളത്തിെൻറ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിെൻറ ഭാഗമായി അൽഖർജ് എരിയായിലെ യൂനിറ്റുകൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് ഏഴിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു. ഏരിയ സമ്മേളനം ആഗസ്റ്റ് 22ന് വി.എസ്. അച്യുതാനന്ദൻ നഗറിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.