കെ.ഇ.എഫ്.ആർ കാസ്റ്റ് അയൺ ഡ്രെയിനേജ് സിസ്റ്റങ്ങളെക്കുറിച്ച് സംഘടിപ്പിച്ച അവബോധന പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (കെ.ഇ.എഫ്.ആർ) പി.എ.എം ബിൽഡിങ്ങുമായി സഹകരിച്ച് ‘പി.എ.എം ബിൽഡിങ് കാസ്റ്റ് അയൺ ഡ്രെയിനേജ് സിസ്റ്റങ്ങളിലേക്കുള്ള ആമുഖം’ എന്ന പേരിൽ സാങ്കേതിക അവബോധന പരിപാടി സംഘടിപ്പിച്ചു. നവീന ഡ്രെയിനേജ് സൊല്യൂഷനുകളെക്കുറിച്ച് അറിവുകൾ പകരുന്നതായിരുന്നു പരിപാടി.
ഇൻഡസ്ട്രിയിലെ നൂതന സാങ്കേതികവിദ്യകളിൽ അപ്ഡേറ്റായിരിക്കേണ്ടതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. പി.എ.എം ബിൽഡിങ് കൊമേഴ്സ്യൽ മാനേജർ ഖമീസ് അൽ മജ്ദുബ, കമ്പനിയുടെ ഉയർന്ന നിലവാരമുള്ള ഡ്രെയിനേജ് സിസ്റ്റങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി. സാങ്കേതിക അവതരണം പി.എ.എം ബിൽഡിങ് ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ് സെങ്ക് ബോഡുറോഗ്ലു രണ്ട് ഭാഗങ്ങളായി നടത്തി. വൈസ് പ്രസിഡന്റ് ഷഫാന സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിഖ് നന്ദിയും പറഞ്ഞു. സെങ്ക് ബോഡുറോഗ്ലുവിന് ജനറൽ സെക്രട്ടറി ഹഫീസ് ബിൻ കാസീമും ഖമീസ് അൽ മജ്ദുബക്ക് ടെക്നിക്കൽ കൺവീനർ സുബിൻ റോഷനും ഉപഹാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.