കെ.ഇ.എഫ്.ആർ ‘എൻജിനീയേഴ്സ് ടു സെയിൽസ് പ്രൊ’ പരിശീലന പരിപാടിയിൽ സുഹാസ് ചെപ്പാലി ക്ലാസ് നയിക്കുന്നു
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്.ആർ) ഡിമോയിസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘എൻജിനീയേഴ്സ് ടു സെയിൽസ് പ്രൊ’ പരിപാടി സംഘടിപ്പിച്ചു. ടെക്നിക്കൽ പ്രഫഷനലുകൾക്ക് സെയിൽസ് കഴിവുകൾ വികസിപ്പിക്കാനായി ക്രമീകരിച്ച ഈ പരിശീലനം വളരെ പ്രാധാന്യപ്പെട്ടതായിരുന്നു. കെ.ഇ.എഫ്.ആർ സെക്രട്ടറി ഹഫീസ് ബിൻ കാസിമാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർട്ടിഫൈഡ് പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റ് സുഹാസ് ചെപ്പാലി പരിശീലനം നയിച്ചു. ‘സൈലന്റ് പിച്ച്’ എന്ന ആശയം ഒരു റോൾ പ്ലേ വഴി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സെഷൻ ആരംഭിച്ചത്. സെയിൽസ് പരാജയങ്ങളുടെ കാരണങ്ങൾ, പഴയ-പുതിയ സെയിൽസ് രീതികളുടെ താരതമ്യം എന്നിവ സുഹാസ് വിശദമായി വിശദീകരിച്ചു. പങ്കാളികൾക്കായി ക്ലയന്റ് ഇൻട്രാക്ഷൻ, ഒബ്ജക്ഷൻ ഹാൻഡ്ലിങ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകി. അമീർ ഖാൻ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചത് സെഷനെ കൂടുതൽ സമ്പന്നമാക്കി. ടെക്നിക്കൽ കൺവീനർ സുബിൻ റോഷൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.