ജി​ദ്ദ​യി​ൽ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം വ​നി​ത എ​ൻ​ജി​നീ​യേ​ഴ്സ് മീ​റ്റി​ൽ സം​ബ​ന്ധി​ച്ച​വ​ർ

കെ.​ഇ.​എ​ഫ് ജി​ദ്ദ വ​നി​ത എ​ൻ​ജി​നീ​യേ​ഴ്സ് ‌മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: പ്ര​ഫ​ഷ​ന​ൽ, സ​ന്ന​ദ്ധ, ക​ല, സാം​സ്‌​കാ​രി​ക, കാ​യി​ക മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളു​മാ​യി ജി​ദ്ദ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രൂ​പ്പാ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്) വ​നി​ത എ​ൻ​ജി​നീ​യേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

ജി​ദ്ദ രി​ഹാ​ബി​ലെ പാ​ർ​ക്കി​ൽ ന​ട​ന്ന മീ​റ്റ​പ്പി​ന് അ​ജ്ന അ​ൻ​വ​ർ​ലാ​ൽ, ത​സ്നി അ​നീ​സ്, റൈ​ഷ റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‘വി​ഷ​ൻ ഓ​ഫ് ലേ​ഡി എ​ൻ​ജി​നീ​യേ​ഴ്സ്‘ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ജ്ന സം​സാ​രി​ച്ചു. ഗ്രൂ​പ് അം​ഗ​വും കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സാ​ര​ഥി​യും മോ​ട്ടി​വേ​ഷ​നല്‍ സ്പീ​ക്ക​റു​മാ​യ ഷിം​ന ഷാ​ക്കി​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും സം​രം​ഭ​ക​ത്വ​ത്തി​ന്റെ​യും സ​ന്ദേ​ശം ന​ൽ​കി.

എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ എ​ല്ലാ​വ​രും ഡേ​റ്റ സ​യ​ൻ​സ് മേ​ഖ​ല​യെ കു​റി​ച്ചും അ​തി​ന്റെ വി​വി​ധ ത​ല​ങ്ങ​ളെ കു​റി​ച്ചും ,ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​യ​ര്‍ന്നു​വ​രു​ന്ന ഡേ​റ്റ സ​യ​ൻ​സി​ന്റെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ചും അ​വ​ത​ര​ണം ന​ട​ത്തി. താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടാ​ന്‍ സ്‌​കി​ല്‍സ് എ​ക്‌​സ​ല​ന്‍സ്, ക​രി​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ വ്യാ​പി​പ്പി​ച്ച് തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മീ​റ്റ​പ്പ് തീ​രു​മാ​നി​ച്ചു.

Tags:    
News Summary - KEF Jeddah Organized Women Engineers Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.