കീ​ർ​ത്ത​ജ അ​ൽ ഹി​ലാ​ൽ ജ​ഴ്​​സി​യി​ൽ

അ​ൽ ഹി​ലാ​ലി​െൻറ നീ​ല ജ​ഴ്​​സി​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി; അ​ണ്ട​ർ-15 വ​നി​ത ടീ​മി​ൽ ഇ​ടം​പി​ടി​ച്ച് കീ​ർ​ത്ത​ജ

​ റി​യാ​ദ്: പ്ര​മു​ഖ സൗ​ദി ഫു​ട്​​ബാ​ൾ ക്ല​ബ്​ ‘അ​ൽ ഹി​ലാ​ലി’​െൻറ നീ​ല ജ​ഴ്​​സി​യ​ണി​ഞ്ഞ്​ ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി. അ​ണ്ട​ർ-15 വ​നി​ത ടീ​മി​ലേ​ക്ക് യു​വ​താ​രം കീ​ർ​ത്ത​ജ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സൗ​ദി ഫു​ട്ബാ​ളി​െൻറ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞ ഈ ​പ്ര​മു​ഖ ക്ല​ബി​ലേ​ക്ക് ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് റി​യാ​ദി​ലെ ഇ​ന്ത്യ​ൻ കാ​യി​ക ലോ​ക​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും വ​ലി​യൊ​രു അം​ഗീ​കാ​ര​വും അ​ഭി​മാ​ന നി​മി​ഷ​വു​മാ​യി മാ​റി. റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ കീ​ർ​ത്ത​ജ ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ കീ​ർ​ത്ത​ജ​യു​ടെ കാ​യി​ക മി​ക​വ് ആ​ദ്യ​മാ​യി പ്ര​ക​ട​മാ​യ​ത് സ്കൂ​ളി​ലെ ഹാ​ൻ​ഡ്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. ആ​റാം ക്ലാ​സ് മു​ത​ൽ ത​ന്നെ ക​ളി​യി​ലെ അ​തി​വേ​ഗം, ആ​ക്ര​മ​ണ ശൈ​ലി, അ​സാ​ധാ​ര​ണ​മാ​യ പോ​രാ​ട്ട​വീ​ര്യം എ​ന്നി​വ​യി​ലൂ​ടെ ഈ ​കൊ​ച്ചു​താ​രം മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും വേ​റി​ട്ടു​നി​ന്നു. അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​താ​നു​ള്ള കീ​ർ​ത്ത​ജ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും ഫൈ​റ്റി​ങ്​ സ്പി​രി​റ്റും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

കീ​ർ​ത്ത​ജ​യു​ടെ ഈ ​കാ​യി​ക പ്ര​തി​ഭ​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച പ​രി​ശീ​ല​ക​ൻ ഷ​ഫീ​ഖ് ഇ​സ്മാ​ഈ​ൽ, അ​വ​ളു​ടെ ക​ഴി​വി​നെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വ് വി​നോ​ദും മാ​താ​വ് സു​മി​ത​യും മ​ക​ളു​ടെ ക​ഴി​വി​ൽ പൂ​ർ​ണ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് റി​യാ​ദി​ലെ യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ത്ത​തോ​ടെ​യാ​ണ് കീ​ർ​ത്ത​ജ​യു​ടെ ഫു​ട്​​ബാ​ൾ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ ര​ണ്ട് വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ അ​ൽ ഹി​ലാ​ൽ ക്ല​ബ്ബി​െൻറ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട ട്ര​യ​ൽ​സി​ൽ പ​രി​ശീ​ല​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ കീ​ർ​ത്ത​ജ, തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ലെ സെ​ല​ക്ഷ​ൻ റൗ​ണ്ടു​ക​ളും വി​ജ​യ​ക​ര​മാ​യി പി​ന്നി​ട്ടാ​ണ് അ​ൽ ഹി​ലാ​ലി​െൻറ അ​ണ്ട​ർ-15 ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. നി​ല​വി​ൽ ക്ല​ബിെൻറ റൈ​റ്റ് വി​ങ് ബാ​ക്ക് പൊ​സി​ഷ​നി​ലാ​ണ് ഈ ​ഇ​ന്ത്യ​ൻ താ​രം പ​രി​ശീ​ല​ന​വും തു​ട​രു​ന്ന​ത്. മ​ക​ൾ ഭാ​വി​യി​ൽ ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്ക​ണ​മെ​ന്നും ലോ​ക​മ​റി​യു​ന്ന പ്ര​മു​ഖ വ​നി​ത ഫു​ട്​​ബാ​ൾ താ​ര​മാ​യി ഉ​യ​ര​ണ​മെ​ന്നു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി റി​യാ​ദി​ൽ പ്ര​വാ​സം ന​യി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളാ​യ വി​നോ​ദി​െൻറ​യും സു​മി​ത​യു​ടെ​യും വ​ലി​യ സ്വ​പ്നം.

സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​ക്കും കീ​ർ​ത്ത​ജ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. കീ​ർ​ത്ത​ജ​യു​ടെ ഈ ​ച​രി​ത്ര നേ​ട്ട​ത്തി​ന് പി​ന്നി​ൽ റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​െൻറ പി​ന്തു​ണ​യും നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. സ്കൂ​ളി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ൽ മീ​രാ റ​ഹ്​​മാ​ൻ, നി​ല​വി​ലെ ഇ​ൻ​റ​റിം പ്രി​ൻ​സി​പ്പ​ൽ മൈ​മൂ​ന അ​ബ്ബാ​സ്, ക്ലാ​സ് അ​ധ്യാ​പ​ക​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രി​ൽ​നി​ന്നും വ​ലി​യ രീ​തി​യി​ലു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് ല​ഭി​ച്ച​ത്. കീ​ർ​ത്ത​ജ​യെ ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ദേ​ശീ​യ ത​ല​ത്തി​ൽ ക​ളി​ച്ചി​ട്ടു​ള്ള മു​ൻ കേ​ര​ള സം​സ്ഥാ​ന താ​ര​വും ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​െൻറ സി-​ലൈ​സ​ൻ​സ്ഡ് കോ​ച്ചു​മാ​യ ഷ​ഫീ​ഖ് ഇ​സ്മാ​ഈ​ൽ ആ​ണ് ഈ ​അ​ക്കാ​ദ​മി​യു​ടെ സ്ഥാ​പ​ക​നും ഹെ​ഡ് കോ​ച്ചും. നൂ​റോ​ളം കു​ട്ടി​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രി​ശീ​ലി​ക്കു​ന്ന ഈ ​അ​ക്കാ​ദ​മി​യി​ലൂ​ടെ നി​ര​വ​ധി പ്ര​ഫ​ഷ​ന​ൽ താ​ര​ങ്ങ​ളാ​ണ് വ​ള​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്. അ​ക്കാ​ദ​മി​യി​ലെ മ​റ്റ് പ്ര​ധാ​ന പ​രി​ശീ​ല​ക​രാ​യ ആ​ദി​ൽ, സ​ജീ​വ്, സ​മ​ദ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ​ച്ചി​ങ്​ പാ​ന​ലി​െൻറ നി​ര​ന്ത​ര​മാ​യ ക​ഠി​നാ​ധ്വാ​ന​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും കീ​ർ​ത്ത​ജ​യു​ടെ ക​ളി മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കി​യാ​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രാ​ൻ സാ​ധി​ക്കും എ​ന്ന​തി​െൻറ തെ​ളി​വാ​ണ് കീ​ർ​ത്ത​ജ’ -ഹെ​ഡ് കോ​ച്ച് ഷ​ഫീ​ഖ് ഇ​സ്മാ​ഈ​ൽ പ​റ​യു​ന്നു. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും കാ​യി​ക​പ്രേ​മി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും കീ​ർ​ത്ത​ജ​ക്കും കു​ടും​ബ​ത്തി​നും അ​ക്കാ​ദ​മി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Keerthaja, a Malayali girl, takes her place in the Al Hilal U-15 women's team in the blue jersey.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.