ബുറൈദ: കുട്ടികൾക്ക് വിനോദത്തോടൊപ്പം പ്രായോഗിക അറിവുകൾ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഖസീം പ്രവാസി സംഘം കുടുംബവേദി, ബാലവേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘വേനൽത്തുമ്പികൾ’ അവധിക്കാല ക്യാമ്പ് സമാപിച്ചു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ക്യാമ്പ് രണ്ട് ദിവസങ്ങളിലായാണ് ബുറൈദയിൽ അരങ്ങേറിയത്.
പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എം. സേതുമാധവൻ ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സോഫിയ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഫൗസിയ ഷാ, ഖസീം പ്രവാസി സംഘം പ്രസിഡൻറ് നിഷാദ് പാലക്കാട് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പ് ലീഡർ സുലക്ഷണ ഭദ്രൻ സ്വാഗതവും റാഫിയത്ത് അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.
കുട്ടികൾക്കായി ഒരുക്കിയ വിവിധ കലാപരിപാടികൾ ക്യാമ്പിന് മാറ്റുകൂട്ടി. സജീവ നാടകപ്രവർത്തകനും ഖസീം പ്രവാസി സംഘം ഖുബൈബ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ഷഫീർ ഹക്ക് കൊടുങ്ങല്ലൂർ ലഹരിവിരുദ്ധ സന്ദേശവുമായി അവതരിപ്പിച്ച ഏകപാത്ര നാടകവും, അനിൽ കുമാർ ചുങ്കത്തിൽ അവതരിപ്പിച്ച വഞ്ചിപ്പാട്ടും ക്യാമ്പിലെ പ്രധാന ആകർഷണങ്ങളായിരുന്നു. ഫൗസിയ ഷാ, സോഫിയ സൈനുദ്ദീൻ, സുലക്ഷണ ഭദ്രൻ, സഹാന നിസാം, ദീപ വിഷ്ണു, റാഫിയത്ത് അഷ്റഫ്, പ്രീത സജേഷ്, നൈജി രഞ്ജൻ, രമ്യ അരുൺ, ജസ്ന ഷഫീക്ക്, രേഷ്മ അരുൺ, അഞ്ജന ദീപക്, മേഘ ജിസ്മോൻ, എം.എ. ജിംസി എന്നിവർ കുട്ടികൾക്കായുള്ള ക്യാമ്പിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.