നിസാം
Posted On
date_range Updated On
date_range കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജസീല, മക്കൾ: മിൻഹാ, മിസ്ബാഅ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിെൻറ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.