Posted On
date_range Updated On
date_range സൗദി മൂന്നാം പാദ ബജറ്റ്: 259 ബില്യൺ റിയാൽ വരുമാനവും 343 ബില്യൺ റിയാൽ ചെലവും
റിയാദ്: സൗദി ധനകാര്യ മന്ത്രാലയം 2026ലെ മൂന്നാം പാദ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്തുവിട്ടു. 259.11 ബില്യൺ റിയാൽ വരുമാനവും 343.42 ബില്യൺ റിയാൽ ചെലവും രേഖപ്പെടുത്തി. ബജറ്റ് കമ്മി 84 ബില്യൺ റിയാലിലെത്തി. നടപ്പ് വർഷത്തെ മൂന്നാം പാദത്തിൽ എണ്ണവരുമാനം 23 ശതമാനം ഇടിഞ്ഞ് 116.5 ബില്യൺ റിയാലായി.
എന്നാൽ എണ്ണയിതര വരുമാനം 20 ശതമാനം വർധിച്ച് 142.6 ബില്യൺ റിയാലിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.ഇതോടെ നടപ്പ് വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം വരുമാനം 858.87 ബില്യൺ റിയാലും പൊതുചെലവ് 1103.17 ബില്യൺ റിയാലുമാണ്. ബജറ്റ് കമ്മി 244.31 ബില്യൺ റിയാലായി രേഖപ്പെടുത്തി. ആദ്യ ഒമ്പത് മാസങ്ങളിൽ എണ്ണവരുമാനം 446.3 ബില്യൺ റിയാലും എണ്ണയിതര വരുമാനം 412.5 ബില്യൺ റിയാലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.