റിയാദ്: കസവ് കലാവേദി ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫൈനൽ റൗണ്ട് മത്സരത്തിൽ നിന്നും ഗ്രാൻഡ് ഫിനാലയിലേക്ക് 10 പേരെ തെരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽനിന്ന് ആറുപേരും ജൂനിയർ വിഭാഗത്തിൽ അഞ്ചുപേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി. ബത്ഹ ഡി പാലസ് ഔഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ നൂർഷാ വയനാട് ലോഗോ പ്രകാശനം ചെയ്തു.
എഴുത്തുകാരി നിഖില സമീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രണ്ടി പേ ഇന്ത്യൻ സെഗ്മെന്റ് മാനേജർ സലിം, റിയാദ് കെ.എം.സി.സി ചെയർമാൻ യു.പി. മുസ്തഫ, എഴുത്തുകാരി കമർ ബാനു അബ്ദുസ്സലാം, മാധ്യമ പ്രതിനിധി ഷിബു ഉസ്മാൻ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് എന്നിവർ സംസാരിച്ചു. അനസ് കണ്ണൂർ, ജാഫർ സാദിഖ് പെരുമണ്ണ, നിഷാദ് കണ്ണൂർ, ബനൂജ് പൂക്കോട്ടുംപാടം, ഫൈസൽ ബാബു, റാഫി ബേപ്പൂർ, ഹാസിഫ് കളത്തിൽ, ജംഷീദ്, കാദർ പൊന്നാനി, സത്താർ മാവൂർ, ഷൗക്കത്ത് പന്നിയങ്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്ക് ഹിബ അബ്ദുസ്സലാം, സലിം ചാലിയം, നൂർഷാ എന്നിവർ വിധികർത്താക്കളായി. ഡോ. ഹസ്ന അബ്ദുസ്സലാം, അമീർ പലത്തിങ്ങൽ എന്നിവർ അവതാരകരായി. സീനിയർ വിഭാഗത്തിൽ നിന്ന് ഉബൈദ് അരീക്കോട്, പവിത്രൻ കണ്ണൂർ, ദിയ ഫാത്തിമ, മുഹമ്മദ് മുഹ്സിൻ കോഴിക്കോട്, ഹസീബ് കാസർകോട്, റഷീദ് മലപ്പുറം എന്നിവരും ജൂനിയർവിഭാഗത്തിൽ നിന്നും അമീന ഫാത്തിമ, ഷിജു പത്തനംതിട്ട, ഇശൽ ആസിഫ് പാലക്കാട്, അനീക് ഹംദാൻ മലപ്പുറം, ഫാത്തിമ ഷഹനാദ്, മുഹമ്മദ് ഇഷാൻ തൃശൂർ എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി മനാഫ് മണ്ണൂർ സ്വാഗതാവും ട്രഷറർ അഷ്റഫ് കൊട്ടാരം നന്ദിയും പറഞ്ഞു. മെഗാ ഫൈനൽ മെയ് മാസത്തിൽ നടക്കുമെന്ന് കസവ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.