റിയാദ്: ഹൃദയാഘാതം മൂലം കാസർകോട് സ്വദേശി റിയാദിൽ നിര്യാതനായി.- മൊഗ്രാൽ ദാറുൽ വഫ മൻസിലിൽ അഹമ്മദ് (53) ആണ് തിങ്കളാഴ്ച മരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാവിലെ റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി. ഫാത്തിമ സുഹ്റയാണ് ഭാര്യ.
മക്കൾ: ആയിശത്ത് വഫ, അബ്ദുൽ ഖാദർ റിഫായി, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, കെ.എം.സി.സി വെൽഫ-യർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.