കോവിഡ് ബാധിച്ച് കരുനാഗപ്പള്ളി സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. ജുബൈലിലെ പ്രമുഖ കമ്പനിയിൽ വർക്ക്​ഷോപ്​ സൂപർവൈസർ ആയിരുന്ന കരുനാഗപ്പള്ളി മാടൻകാവ് ക്ഷേത്രത്തിന്​ സമീപം ഐശ്വര്യയിൽ ഗോപാല പിള്ളയുടെയും ശാന്തമ്മയുടെയും മകൻ ഗോപാലകൃഷ്ണ പിള്ള (55) ആണ് മരിച്ചത്. 

രണ്ടാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്നാണ്​ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചികിത്സക്കിടെ കോവിഡ്​ പരിശോധന നടത്തി പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചിരുന്നു. രോഗം കലശലായതിനെ തുടർന്ന്​ ഖോബാർ അൽ-മന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച്​ ശനിയാഴ്ച പുലർച്ചെയാണ്​ മരിച്ചത്​.

12 വർഷമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: ശ്രീജ.

Tags:    
News Summary - karunagappally native died in jubail -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.