അബ്ദുറഹ്മാൻ

സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീനയിൽ മരിച്ചു

ജിസാൻ: സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീന സന്ദർശനത്തിനിടെ നിര്യാതനായി. ജിസാനിൽ നിന്ന് മകനോടൊപ്പം മദീന സന്ദർശനവും ഉംറയും നിർവഹിക്കാനായി പുറപ്പെട്ട മംഗലാപുരം പുത്തുർ സ്വദേശി അബ്ദുറഹ്മാൻ (72) ആ മരിച്ചത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജീസാൻ സെൻട്രൽ കമ്മിറ്റി ഏർപ്പെടു​ത്തിയ ബസിലായിരുന്നു അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅയിൽ പ​ങ്കെടുത്തും സിയാറത്ത് നിർവഹിച്ചും റൂമിൽ വിശ്രമിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഐ.സി.എഫ് പ്രവർത്തകരായ കരീം മുസ്‌ലിയാർ, താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഇൽ ഖബറടക്കി.

Tags:    
News Summary - Karnataka native died in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.